ബദാം ഓയിൽ മുതൽ മിൽക്ക് വരെ: ബദാമിൻ്റെ ആരോഗ്യ രഹസ്യങ്ങൾ

ഓർമ്മശക്തി, ശരീരശക്തി ,ലൈംഗീകശക്തി എന്നിവ വർധിപ്പിക്കുന്നതിനായി ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബദാം .ഉണക്ക പഴങ്ങളുടെ രാജാവായി ബദാമിനെ എല്ലാവരും കണക്കാക്കുന്നു . സംസ്‌കൃതത്തിൽ  പൊതുവെ "വാതാദ "എന്ന പേരിൽ ബദാം അറിയപ്പെടുന്നു. കൂടാതെ വാത വൈരി , നേത്രോപമ ഫല തുടങ്ങിയ സംസ്കൃതനാമങ്ങളും ബദാമിനുണ്ട് .വാത രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ  വാത വൈരി , വാദാമ എന്നീ പേരുകളിലും കണ്ണിന് നല്ലത് എന്ന അർത്ഥത്തിൽ നേത്രോപമ ഫല എന്ന സംസ്കൃതനാമത്തിലും അറിയപ്പെടുന്നു 

.Botanical name : Prunus amygdalus.  

Family: Rosaceae (Rose family).

Synonyms : Prunus dulcis, Prunus communis.

ബദാം ഓയിൽ ഗുണങ്ങൾ,ബദാം മിൽക്ക് ഉപയോഗങ്ങൾ,ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ,Almond oil benefits, Almond milk health benefits


വിതരണം .

ഇന്ത്യയിൽ പഞ്ചാബിലും കശ്‍മീരിലും ബദാം വൻതോതിൽ കൃഷി ചെയ്യുന്നു.

സസ്യവിവരണം .

5 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ്  ബദാം. ഇതിന്റെ മൂത്ത ഇലകൾക്ക് ഇളം ചാരനിറമാണ് . ഒരു ഇലപൊഴിയും മരമാണ് ബദാം . ഇല പൊഴിച്ച ശേഷമാണ് പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾ കുലകളായി കാണപ്പെടുന്നു . ഇതിന്റെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് . ഇതിന്റെ വിത്താണ് ബദാം പരുപ്പായി ഉപയോഗിക്കുന്നത് .കട്ടിയുള്ള ഒരു കവചത്തിനുള്ളിലാണ് ഇവയുടെ വിത്തുകൾ കാണപ്പെടുക .ഇതിന്റെ ഫലം പച്ചയായിരിക്കുമ്പോൾ പുളിപ്പുണ്ട് .പഴുത്തുകഴിയുമ്പോൾ പുളിയും മധുരവുമുള്ളതാകുന്നു .ഇതിന്റെ വിത്തിലെ വെളുത്ത പരുപ്പ് രുചികരമായ ഒരു ഭോജ്യ വസ്തുവാണ് .

ബദാം ഇനങ്ങൾ .

ബദാം രണ്ടിനങ്ങളുണ്ട് .( മധുരമുള്ളത് - Prunus amygdalus , (കയ്പ്പുള്ളത് - prunus amygdalus var amara) .ഇതിൽ മധുരമുള്ളതാണ് ആഹാരത്തിനും ഔഷധത്തിനും  ഉപയോഗിക്കുന്നത് . കയ്പ്പുള്ള ബദാമിൽ അമിഗ്ഡലിൻ എന്ന  വിഷഘടകം അടങ്ങിയിരിക്കുന്നു .അതിനാൽ തന്നെ ആഹാരത്തിനും ഔഷധത്തിനും കയ്പ്പുള്ള ബദാം ഉപയോഗിക്കാറില്ല . ഇതിന്റെ വിത്തിൽ നിന്നും എടുക്കന്ന എണ്ണ ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .ബദാമിന്റെ മറ്റൊരു വകഭേദമാണ് Terminalia catappa എന്ന ശാസ്ത്രമാമത്തിൽ അറിയപ്പെടുന്ന  തല്ലിമരം.ഇതിനെ തണൽ മരമായി ഉദ്യാനങ്ങളിലും പാതയോരങ്ങളിലും നട്ടുവളർത്തുന്നു .കേരളത്തിൽ ഇതാണ് ബദാം എന്നൊരു തെറ്റിദ്ധാരണയുണ്ട് .

ബദാം സ്കിൻകെയർ ഗുണങ്ങൾ,ബദാം ഓയിൽ ഉപയോഗ മാർഗങ്ങൾ,Almond for glowing skin,Natural almond remedies,Ayurvedic health tips,Healthy lifestyle with almonds,Almond nutritional value,Almond milk vs dairy milk


ഔഷധയോഗ്യഭാഗങ്ങൾ .

ഫലം ,വിത്ത് ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ .

രസാദിഗുണങ്ങൾ .

രസം -മധുരം .

ഗുണം -ഗുരു ,സ്‌നിഗ്ദ്ധം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

ബദാമിന്റെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പ്രധാനമായും വാജീകരണമായും ,നാഡി രോഗങ്ങളിലും ,ശരീരക്ഷീണം ,തളർച്ച എന്നിവ മാറ്റുന്നതിനും ,ഓർമ്മ ശക്തി വര്ധിപ്പിക്കുന്നതിനും ബദാം ഉപയോഗിക്കുന്നു .ബദാം പരിപ്പ് ശരീരശക്തി വർദ്ധിപ്പിക്കുന്നു , ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . ശരീരം തടിപ്പിക്കുന്നു .ശുക്ലം വർദ്ധിപ്പിക്കുന്നു , മുലപ്പാൽ വർദ്ധിപ്പിക്കുന്നു .ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു .ഓർമ്മശക്തി വർധിപ്പിക്കും .തലവേദന ,മൈഗ്രെയ്ൻ എന്നിവയ്ക്കും നല്ലതാണ് , വാതരോഗങ്ങൾ ,ന്യൂറാൽജിയ, പക്ഷാഘാതം ,നടുവേദന എന്നിവയ്ക്കും നല്ലതാണ് .മലബന്ധം ,വായുകോപം എന്നിവയ്ക്കും നല്ലതാണ് .വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും . 

ബദാം ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് . കോശങ്ങളെ സംരക്ഷിക്കുന്നു  .പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു .ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു .കണ്ണിനും നല്ലതാണ് .കാഴ്ച്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു .മുടിയുടെ ആരോഗ്യത്തിനും നല്ലതാണ് ,മുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ബദാം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

ബദാം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

അമൃതപ്രാശ ഘൃതം - Amrithaprasa Ghritam .

പനി ,ചുമ ,ആസ്മ ,ലൈംഗീക പ്രശ്‌നങ്ങൾ ,വെള്ളപോക്ക് ,ശരീരഭാരക്കുറവ് തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് അടിസ്ഥാനമാക്കിയയുള്ള ഒരു ആയുർവേദ ഔഷധമാണ് അമൃതപ്രാശ ഘൃതം.

ബാലാമൃതം - Balamritam.

കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ദ്രാവകരൂപത്തിലുള്ള മരുന്നാണ് ബാലാമൃതം .കുട്ടികളുടെ ശരീരപുഷ്ടിയും ,ആരോഗ്യവും ,രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ ബാലാമൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഇടവിട്ടുണ്ടാകുന്ന പനി,ജലദോഷം ,ചുമ എന്നിവയെ തടയുന്നു .കുട്ടികൾക്കുണ്ടാകുന്ന ശരീരക്ഷീണം ,രക്തക്കുറവ് ,എപ്പോഴും രോഗാവസ്ഥ ,വിശപ്പില്ലായ്‌മ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഒരു മരുന്നായി ബാലാമൃതം  ഉപയോഗിച്ചു വരുന്നു . .

ബദാം എങ്ങനെ കഴിക്കാം?.

പല വിദഗ്ദ്ധരും പറയുന്നത് ബദാം കുതിർത്ത് കഴിക്കണമെന്നാണ് .ഇതിന്റെ  കാരണം  ബദാമിന്റെ തൊലി ഏറെ കട്ടിയുള്ളതാണ്. ഇതില്‍ ഉള്ള ഫൈറ്റിക് ആസിഡ് ബദാമിന്റെ ഗുണങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നത് തടയുന്നു. കുതിര്‍ത്തു കഴിയുമ്പോള്‍ ഈ എന്‍സൈം പുറന്തള്ളപ്പെടുകയും ചെയ്യുന്നു .ബദാം രാത്രി വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞ് വെറും വയറ്റിൽ  കഴിക്കുകയാണെങ്കിൽ  ബദാമിലെ പോഷകങ്ങൾ ശരീരത്തിൽ നല്ല പോലെ ആഗിരണം ചെയ്യാൻ സഹായിക്കുകയും  ചർമ്മത്തിനും തലമുടിക്കും മികച്ച ഗുണം കിട്ടുകയും ചെയ്യും .ഇത് സ്ഥിരമായി കഴിക്കുകയാണെങ്കിൽ 5 ബദാം വീതം  ദിവസേന കഴിക്കുന്നതാണ് നല്ലതെന്നും പറയുന്നു .

ബദാം കഴിക്കുന്നതിൻ്റെ പ്രധാന ഗുണങ്ങൾ .

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: ബദാമിൽ ഉള്ള വിറ്റമിൻ E യും ഒമേഗാ–3 ഫാറ്റി ആസിഡും ഓർമ്മശക്തിയും ശ്രദ്ധയും വർധിപ്പിക്കുന്നു . ഇത് കുട്ടികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിവികസനത്തിന് ഏറെ നല്ലതാണ്..

കാഴ്ച്ച ശക്തി വർധിപ്പിക്കുന്നു : ബദാമിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കണ്ണിന്റെ ആരോഗ്യവും കാഴ്ച്ച ശക്തിയും വർധിപ്പിക്കുന്നു .

പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നു : ബദാം കഴിച്ചാൽ പെട്ടന്ന് വിശപ്പ് കുറയുകയും അതുവഴി അമിത ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യും . ഇത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുയും ചെയ്യും .

ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്നു : ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ E, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു : ചീത്ത കൊളസ്‌ട്രോളായ LDL-ൻ്റെ അളവ് കുറയ്ക്കാൻ ബദാം സഹായിക്കുന്നു,  ഇത് ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.   

മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു : ബദാമിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് .ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു .

ബദാം കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

ലൈംഗീകശേഷി വർധിപ്പിക്കാൻ ബദാം : 10 -12 ബദാം അരച്ച് പശുവിൻ പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗീകശേഷി വർധിക്കും .ഇത് ശരീരം പുഷ്ടിപ്പെടുത്തുന്നതിനും നല്ലതാണ്  .കൂടാതെ വാതരോഗങ്ങൾക്കും പ്രസവാനന്തരം സ്ത്രീകളിൽ മുലപ്പാൽ വർധിപ്പിക്കുന്നതിനും നല്ലതാണ് .

ഓർമ്മശക്തി വർധിപ്പിക്കാൻ കുതിർത്ത ബദാം :മൂന്നോ നാലോ ബദാം രാത്രയിൽ വെള്ളത്തിൽ കുതിർത്ത് വച്ചിരുന്ന ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റിൽ പാലിനൊപ്പം ഇത് കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .ഇത് പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് നല്ല ഊർജ്ജവും ഉന്മേഷവും കിട്ടുന്നതിനും സഹായിക്കുന്നു  .

ALSO READ : പൈൽസിന് പ്രതിവിധി, പോഷകങ്ങളുടെ കലവറ! ചേനയുടെ അത്ഭുത ഗുണങ്ങൾ.

കേശസംരക്ഷണത്തിന് ബദാം : മൂന്നോ നാലോ ബദാം ഒരു ഗ്ലാസ് പാലിൽ മിക്സിയിൽ  നന്നായി അരച്ച് ദിവസവും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ് .ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇത് കഴിക്കാം . ബദാം എണ്ണ തലയിൽ പുരട്ടുന്നതും മുടി വളർച്ചയ്ക്ക് നല്ലതാണ് .ഇത് മുടികൊഴിച്ചിൽ തടയുന്നതിനും കട്ടിയുള്ള ആരോഗ്യമുള്ള മുടി ലഭിക്കാനും സഹായിക്കുന്നു .

തിളക്കമുള്ള മുഖത്തിന് ബദാം : ബദാം പാലിൽ നന്നായി അരച്ച് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ ഇല്ലാതാക്കുന്നതിനും മുഖത്തിന് നല്ല തിളക്കം കിട്ടുന്നതിനും സഹായിക്കുന്നു .ബദാം എണ്ണ മുഖത്ത് പുരട്ടുന്നത് മുഖക്കുരു ,മുഖത്തെ ചുളിവുകൾ ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post